Saturday, 3rd May 2025
May 3, 2025

പി.സി. വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കര്‍ സ്ഥാനാര്‍ഥി

  • May 24, 2021 9:56 am

  • 0

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി.

ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുക. സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കര്‍ സ്ഥാ​നാ​ര്‍​ഥി​. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍ നിന്ന് മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയില്‍ നിന്ന് വി.ടി. ബല്‍റാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.