Saturday, 3rd May 2025
May 3, 2025

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

  • May 22, 2021 10:53 am

  • 0

തിരുവനന്തപുരം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്. ഇതു സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാനത്ത് എത്തിയ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ട്ടിതല സംഘമാണ് സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷ നേതാക്കളും മാറ്റം ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയിലും സതീശന് ഭൂരിപക്ഷം കിട്ടി. മാത്രമല്ല, ഒരു എംപി ഒഴികെ എല്ലാവരും ഗാര്‍ഗെ കമ്മിറ്റിയോട് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു.

സീനിയര്‍ നേതാക്കളുടെ അഭിപ്രായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും യുവ എംഎല്‍എമാര്‍ മുഴുവനായും കൈവിട്ടതോടെ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം ഒന്നടങ്കം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ നടത്തിയ എംപിമാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവൈത്തിലിംഗം എന്നിവരെ അറിയിക്കുകയായിരുന്നു.

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരന്‍ എംപി എത്തുമെന്നാണ് റിപ്പോര്‍ട്ട് യുഡിഎഫ് കണ്‍വീനറായി എം.എം. ഹസനു പകരം പി.ടി.തോമസ് എംഎല്‍എയുടെ പേരാണ് ഉയരുന്നത്.