
കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയെന്ന് സീതാറാം യെച്ചൂരി
May 20, 2021 1:33 pm
0
ന്യൂഡല്‍ഹി: കെ.കെ ശൈലജയെ മാറ്റിയത് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.
സ്ഥാനാര്‍ഥികളേയും മന്ത്രിമാരേയും തീരുമാനിക്കുന്നത് സംസ്ഥാനഘടകമാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. എല്‍.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച് മുന്നേറാന്‍ സര്‍ക്കാറിന് സാധിക്കട്ടെ. രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിലെ ഒരാള്‍ക്ക് മാത്രം പ്രത്യേക ഇളവ് വേെണ്ടന്നത് പാര്‍ട്ടിയുടെ പൊതുതീരുമാനമാണെന്നും അതിെന്റ ഭാഗമായാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ ആളുകള്‍ വരെട്ട എന്ന സമീപനമാണ് എടുത്തത്. നേരേത്ത പ്രവര്‍ത്തിച്ചവര്‍ ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ഇവരില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇളവ് നല്കിയാല് ഒേട്ടറെപ്പേര്ക്ക് നല്‍കേണ്ടിവരും. മികച്ച പ്രവര്‍ത്തനം നടത്തിയ ഏറെേപ്പരുണ്ട്.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിച്ച നിലപാടും ഒേട്ടറെ അഭിപ്രായങ്ങള്ക്കിടയാക്കിയിട്ടുണ്ട്. നാടും രാജ്യവും ശ്രദ്ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച പലരെയും അന്ന് ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്കാന് സി.പി.എമ്മിന് കഴിഞ്ഞു. ബഹുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന കാര്യമായതിനാല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിച്ച നിലപാടായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്. ബഹുജനങ്ങള്‍ ആ നിലപാട് സ്വീകരിച്ചു. സദുദ്ദേശ്യമാണെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെട്ടു.
മന്ത്രിമാരുടെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായത്. കോവിഡ് വ്യാപന കാലത്ത് മന്ത്രിസഭയില്‍ ശൈലജ ഇല്ലാത്തത് കുറവായി കാണുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. അതില്‍ ഒരു കുറവും ഉണ്ടാകില്ല. സി.പി.എം ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ശൈലജയെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചു എന്ന വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.