Saturday, 3rd May 2025
May 3, 2025

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

  • May 20, 2021 10:23 am

  • 0

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ 9മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തി പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടര്‍ന്നു. ഇതോടെയാണ് മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.