Saturday, 3rd May 2025
May 3, 2025

ഉമ്മന്‍ചാണ്ടി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു

  • May 7, 2021 3:27 pm

  • 0

തിരുവവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍​ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.‌

അതേസമയം തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നന്നതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പി രാമചന്ദ്രന്‍ ആരോപിച്ചു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാടെടുത്തുപാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം ആരോപണം ഉന്നയിച്ച്‌ മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബി.ജെ.പി അറിഞ്ഞു കൊണ്ട് എല്‍.ഡി.എഫിന് വോട്ടു മറിക്കുകയായിരുന്നു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍.ഡി.എഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍ നിര്‍ണയം നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.