Saturday, 3rd May 2025
May 3, 2025

തെരഞ്ഞെടുപ്പ്​ കഴിഞ്ഞു; തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

  • May 5, 2021 2:02 pm

  • 0

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്​ കാലത്ത്​​ താത്​കാലികമായി നിലച്ച ഇന്ധന വില കൂട്ടല്‍ തുടര്‍ന്ന്​ പെട്രോളിയം കമ്ബനികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്​ പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്​. രാജ്യ തലസ്​ഥാനത്ത്​ പെട്രോളിന്​ 19 ​ൈപസയും ഡീസലിന്​ 21 പൈസയും​ വര്‍ധിച്ചു​. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്​ 90.74 രൂപയും ഡീസലിന്​ 81.12 രൂപയുമാണ്​ വില. പ്രാദേശിക വാറ്റിന്​ ആനുപാതികമായി ഓരോ സംസ്​ഥാനത്തും വില വര്‍ധനയുടെ തോതില്‍ വ്യത്യാസമുണ്ടാകും.

നീണ്ട ഇ​ടവേളക്കു ശേഷം ചൊവ്വാഴ്ചയാണ്​ എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചു തുടങ്ങിയത്​. തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ശേഷം അഞ്ചുസംസ്​ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണം സജീവമായതോടെ നിര്‍ത്തിവെച്ചതായിരുന്നുഏ​പ്രില്‍ 15ന്​ ചെറുതായി വില കുറക്കുകയും ചെയ്തു. മേയ്​ രണ്ടിന്​ ഫലമറിഞ്ഞുകഴിയുന്നതോടെ വീണ്ടും വില ഉയര്‍ന്നുതുടങ്ങുമെന്ന്​ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്​ ശരിയെന്നു തെളിയിച്ചാണ്​ തുടര്‍ച്ചയായ രണ്ടാം ദിവസം എണ്ണക്കമ്ബനികള്‍ വില കൂട്ടിയത്​. അന്താരാഷ്​ട്ര വിപണിയില്‍ ഏപ്രില്‍ 27 മുതല്‍ വില വര്‍ധനയുണ്ടായിരുന്നു. ബാരലിന്​ 65 ഡോളറാണ്​ നിലവിലെ വില. ഇതര രാഷ്​ട്രങ്ങള്‍ കോവിഡ്​ കുരുക്കില്‍നിന്ന്​ പതിയെ തലയുയര്‍ത്തി തുടങ്ങുകയും രാജ്യാന്തര വിപണി ഉണരുകയും ചെയ്​തതിനാല്‍ എണ്ണ വിപണി സജീവമായി തുടരുമെന്ന്​ വിദഗ്​ധര്‍ പറയുന്നു. ഇത്​ എണ്ണ വില ഉയര്‍ന്നുത​െന്ന നിലനിര്‍ത്തും.

പെട്രോള്‍ വിലയുടെ 60 ശതമാനവും കേന്ദ്ര, സംസ്​ഥാന നികുതികളാണ്​. ഡീസല്‍ വിലയാകു​േമ്ബാള്‍ 54 ശതമാനവും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്രം എക്​സൈസ്​ തീരുവ ഉയര്‍ത്തിയ ശേഷം എണ്ണക്കമ്ബനികള്‍ പെട്രോള്‍ വില 21.58 രൂപയും ഡീസലിന്​ 19.18 രൂപയും കൂട്ടിയിട്ടുണ്ട്​. ഒരു ലിറ്റര്‍ പെട്രോളിന്​ 32.90 രൂപയും 31.80 രൂപയുമാണ്​ കേന്ദ്രം എക്​സൈസ്​ തീരുവ ചുമത്തുന്നത്​. ഡീലര്‍ കമീഷനായി യഥാക്രമം 2.6 രൂപയും രണ്ടു രൂപയുമാണ്​ നല്‍കുന്നത്​.

കോവിഡ്​ രണ്ടാം തരംഗത്തില്‍ മിക്ക സംസ്​ഥാനങ്ങളും​ ലോക്​ഡൗണ്‍ ഭാഗികമായി നടപ്പാക്കിയത്​