തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം
May 5, 2021 10:24 am
0
ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.
അതേസമയം കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്സിജന്‍ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായി വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് ആരോഗ്യമന്ത്രി രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.