
മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും
May 3, 2021 11:39 am
0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്. ജോയ് സ്വീകരിച്ചു.
ഭാര്യക്കും കുടുംബത്തിനുമൊപ്പം മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12ന് ആണ് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണറെ കാണുക. മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും.
തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.