Friday, 2nd May 2025
May 2, 2025

കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

  • April 30, 2021 4:04 pm

  • 0

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ട്രോളുകളുടെ പൂരമാണിപ്പോള്‍.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്.

ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടി വന്‍വിവാദമായി.

രോഷം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും മേയര്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാണ്.