
മേയ് ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
April 30, 2021 2:24 pm
0
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ മേഖലകള്‍ കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കിയത് മൂലം സ്വകാര്യബസുകളില്‍ ജനം കയറുന്നില്ലെന്നും ബസുകളുടെ ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷ ) നല്‍കി നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍, മെയ്, ജൂണ്‍ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.