Friday, 2nd May 2025
May 2, 2025

കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

  • April 30, 2021 1:38 pm

  • 0

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച്‌ എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ കൊള്ള ലാഭം കൊയ്യുന്നു എന്ന് ചൂണ്ടി കാട്ടിയായിരുന്നു ഹര്‍ജി. മാര്‍ച്ച്‌ ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ ധാരണായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം നാലാം തിയ്യതി ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചുനിലവില്‍ കേസില്‍ സ്വകാര്യ ആശുപത്രികളെ കക്ഷി ചേര്‍ത്തിട്ടില്ല. അടുത്ത വട്ടം സ്വകാര്യ ആശുപത്രികളുടെ ഭാഗവും കോടതി കേള്‍ക്കും.