Friday, 2nd May 2025
May 2, 2025

ബ്രിട്ടാസ് കോടീശ്വരന്‍: മരടിലെ പൊളിച്ച ഫ്ളാറ്റിലടക്കം വീടുകള്‍ നിരവധി, കേസുകള്‍ ആറും

  • April 28, 2021 4:30 pm

  • 0

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രതിനിധികളായി രാജ്യസഭയിലേക്ക് പോകുന്ന വി. ശിവദാസനും കൈരളി ടി.വി മേധാവിയായ ജോണ്‍ ബ്രിട്ടാസും ഒരേനാട്ടുകാരാണ്. കണ്ണൂരുകാരായ ഇരുവരും ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. വി. ശിവദാസന്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്‌.ഡിയും ജെ.എന്‍.യുവില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമാണ്. ബ്രിട്ടാസ് ജെ.എന്‍.യുവില്‍ നിന്ന് തത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്.

ശിവദാസിനും ഭാര്യയ്ക്കും സ്വന്തമായി വീടില്ല. ഭാര്യ ഷഹ്ന ടീച്ചറാണ്. വി. ശിവദാസന്‍ കെ.എസ്..ബി ബോര്‍ഡ് അംഗമാണ്. സിറ്റിംഗ് ഫീസാണ് വരുമാനം. മറ്റ് സ്വത്തുക്കളുമില്ലഅമ്മയുടെ പേരില്‍ കണ്ണൂരിലെ മുഴക്കുന്നിലുള്ള വീട്ടിലാണ് താമസം. അത് നന്നാക്കാന്‍ ചെലവഴിച്ച വകയില്‍ എട്ടുലക്ഷം രൂപയുടെ കടബാദ്ധ്യതയുമുണ്ട്. എല്‍..സി നിക്ഷേപത്തിലെ 80,000 രൂപയും പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് കിട്ടിയ ഒരുലക്ഷവും ചേര്‍ത്തുള്ള 1.80 ലക്ഷം രൂപയാണ് സമ്ബാദ്യം. മക്കള്‍: സിതോവ്, സിതാഷ.
കൈരളി ടി.വി മാനേജിംഗ് ഡയറക്ടറായ ബ്രിട്ടാസിന്റെ ഭാര്യ ഷീബ റെയില്‍വേ ബോര്‍ഡില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്.

കവടിയാര്‍, ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍, മരട് എന്നിവിടങ്ങളില്‍ സ്വന്തം പേരിലും ഭാര്യയുടെ പേരില്‍ കിഴക്കന്‍ ഡല്‍ഹിയിലും ഫ്ളാറ്റുണ്ട്. സ്വന്തം പേരില്‍ കണ്ണൂര്‍, എറണാകുളത്തെ പറവൂര്‍ എന്നിവിടങ്ങളിലും ഭാര്യയുടെ പേരില്‍ കണ്ണൂരിലും വസ്തുവുണ്ട്.
കൂടാതെ സ്വന്തം പേരിലും ഭാര്യയുടെ പേരിലിമുള്ള സ്വര്‍ണവും ബാങ്ക്നിക്ഷേപവും ഉള്‍പ്പെടെ വിവിധ നിക്ഷേപങ്ങളുമായി 1.87 കോടിയുടെ ആസ്തിയുമുണ്ട്. മരടിലെ ഫ്ളാറ്റ് കോടതി ഇടപെടലിനെ തുടര്‍ന്ന് പൊളിച്ചുനീക്കി. അതിന്റെ നഷ്‌ടപരിഹാരത്തുകയാണ് നിക്ഷേപമായി കാണിച്ചിരിക്കുന്നത്. മക്കള്‍: അന്നാബ്രിട്ടാസ്, ആനന്ദ് ബ്രിട്ടാസ്.
ബ്രിട്ടാസിന്റെ പേരില്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ നിലവിലുണ്ട്.

ശിവദാസിനെതിരെ സമരങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുമുണ്ട്. ഇരുവരും എതിരില്ലാതെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മേയ് ആദ്യവാരത്തോടെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാകും.