Friday, 2nd May 2025
May 2, 2025

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ മിനി ലോക്ക്ഡൗണ്‍ തുടരും; ഫലപ്രഖ്യാപന ദിവസം ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും

  • April 26, 2021 3:46 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. അതേസമയം, വാരാന്ത്യ മിനി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു. കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.

നിലവില്‍ ഉളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.