
തിരുവനന്തപുരത്ത് മെഗാ വാക്സിന്‍ ക്യാമ്ബില്‍ വന്‍ തിരക്ക്, വാക്കേറ്റം; രണ്ടു പേര്‍ കുഴഞ്ഞു വീണു
April 26, 2021 2:26 pm
0
തിരുവനന്തപുരം: തലസ്ഥാനത്തെ മെഗാ വാക്സിന്‍ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വന്‍ തിരക്ക്. ഒാണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി വിവിധ സമയം ലഭിച്ചവര്‍ ഒരുമിച്ച് വാക്സിന്‍ എടുക്കാന്‍ എത്തിയതാണ് തിരക്കിന് വഴിവെച്ചത്. വരിനിന്ന രണ്ടു പേര്‍ കുഴഞ്ഞു വീഴുകയും ചെയ്തു.
രാവിലെ ഏഴു മണി മുതല്‍ സമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരിയാണുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗം പേരും രാവിലെ തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുകയായിരുന്നു. 10 മണിയോടെയാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്.
ഇന്ന് ക്യാമ്ബില്‍ 2000 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെ ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്സിന്‍ എടുക്കാന്‍ എത്തിയവരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.