കൊതിയൂറും പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക തയ്യാറാക്കാം
April 7, 2021 4:27 pm
0
ചേരുവകള്‍
പനീര്‍ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – ½ ടീസ്പൂണ്‍
ഗരംമസാല – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഇഞ്ചി–വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ¼ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പനീര്‍ 2 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക.
മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി–വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക.
ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക. (ഏകദേശം 8 മിനിറ്റ്)
കുറിപ്പ്
പുതുതായി പൊടിച്ച കുരുമുളകുപൊടി ഉപയോഗിച്ചാല്‍ പനീര്‍ ടിക്ക കൂടുതല്‍ രുചികരമാക്കാം.