Monday, 27th January 2025
January 27, 2025

ഹെല്‍മറ്റ് വയ്ക്കാത്തതില്‍ ഒന്നാമത് കൊല്ലം, സീറ്റ് ബെല്‍റ്റ് ഇടാന്‍ മടിച്ച്‌ മലപ്പുറവും, ഒറ്റ ദിവസത്തെ പിഴയിനത്തില്‍ കിട്ടിയത് ലക്ഷങ്ങള്‍

  • December 3, 2019 3:50 pm

  • 0

തൃക്കാക്കര: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ 623 പേര്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 455 പേരും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്തതിന് 91 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി.

ഹെല്‍മറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ്. 94 കേസുകള്‍. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, ഏഴ് കേസുകള്‍. പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാത്ത സംഭവത്തില്‍ ഏറ്റവും അധികം കേസ് എടുത്തത് ആലപ്പുഴയിലാണ്, 36. ഏറ്റവും കുറവ് പാലക്കാട്, 10 കേസുകള്‍അതില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഒരുകേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഏറ്റവും അധികം കേസ് എടുത്തത് മലപ്പുറം ജില്ലയിലാണ്. 14 കേസുകള്‍. ഏറ്റവും കുറവ് കോഴിക്കോടാണ്. നാല് കേസുകള്‍. കൊല്ലം,പത്തനംതിട്ട,തൃശൂര്‍,പാലക്കാട്‌ വയനാട് തുടങ്ങിയ ജില്ലകളില്‍ നിന്നും ഒരുകേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ കുറ്റങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് മലപ്പുറം ജില്ലയിലാണ്, 33,000 രൂപ. ഏറ്റവും കുറവ് വയനാട് ജില്ലയിലും, 3500 രൂപ.

ജില്ലാ തിരിച്ചുള്ള കണക്കുകള്‍

(ജില്ല ഹെല്‍മറ്റ് പിന്‍സീറ്റ് ഹെല്‍മറ്റ് ഇല്ലാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിഴ ക്രമത്തില്‍)

തിരുവനന്തപുരം – 07 – 28 – 07 -15,500
കൊല്ലം 94 – 17 – 00- 27,500
പത്തനംതിട്ട 32 – 00 – 00- 30,500
ആലപ്പുഴ 47 – 36 – 08- 16,000
കോട്ടയം 08 – 0 – 06- 7000
ഇടുക്കി 22 – 0 – 11- 16,000
എറണാകുളം 25- 0- 12- 18,500
തൃശൂര്‍ 30- 0- 0 – 15,000
പാലക്കാട് 57 -10 -0- 27,500
മലപ്പുറം 60 -0- 14- 33,000
കോഴിക്കോട് 21 -00- 04- 12,000
വയനാട് 07- 00- 00- 3,500
കണ്ണൂര്‍ 27-00- 09- 18,000
കാസര്‍കോട് 18- 00- 06- 10,500