Blog Post

Karanavars > News > Keralam > ‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്‍റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്.

പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്നിര്‍ണായക വെളിപ്പെടുത്താണ് കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.

.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഒരു ഉന്നതന്‍റെ മകന്‍റേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കത്തില്‍. അന്വേഷണം വഴി തെറ്റിക്കാനാണ് ഇവര്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച്‌ അറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു.

കേസ് സംബന്ധിച്ച്‌ ഇല്ലാ കഥകള്‍ ഇഡി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. തന്‍റെ ജീവന് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ഭീഷണിയുണ്ടെന്നും കത്തില്‍ സന്ദീപ് നായര്‍ പറഞ്ഞിട്ടുണ്ട്. ജയില്‍ അധികൃതര്‍ കത്ത് മെയില്‍ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.

Leave a comment

Your email address will not be published. Required fields are marked *