Blog Post

Karanavars > News >

എക്‌സാലോജിക് കേസ്: എഫ്‌ഐആർ ഇട്ടാൽ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കുടുങ്ങും; വെല്ലുവിളിയുമായി എ.കെ. ബാലൻ

സിഎംആർഎൽ-എക്സാലോജിക് വിവാദത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം മുതിർന്ന നേതാവ് എ.കെ. ബാലൻ രംഗത്ത്. ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ ഏറ്റവും കൂടുതൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ആയിരിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ വിഷയം ഇരുതലമൂർച്ചയുള്ള വാളാണെന്നും തെളിവുണ്ടെങ്കിൽ സർക്കാർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കട്ടെയെന്നും […]

Read More

ഇഡി കത്ത് : പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം ; മാസപ്പടി കേസ് വിജിലൻസിന് വിട്ടേക്കുമെന്ന് സൂചന

മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താമെന്ന് സംസ്ഥാന സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ (എ.ജി) ഔദ്യോഗിക നിയമോപദേശം ലഭിച്ചു. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാണ് എ.ജി ഈ നിർണായക നിയമോപദേശം ആഭ്യന്തര വകുപ്പിന് കൈമാറിയത്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടിയിനത്തിൽ പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) […]

Read More

ഇഡി സമ്മർദ്ദം ചെലുത്തി; മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത

രാഷ്ട്രീയ കേരളത്തെ പിടുകുലുക്കിയ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായ ഇഡിക്ക് കനത്ത തിരിച്ചടി. കേസിൽ ഇഡിക്ക് നൽകിയ മൊഴിയാണ് കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്ത ഔദ്യോഗികമായി പിൻവലിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ന് പുറത്തുവന്ന ഈ നിർണായക വിവരം കേസിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതാൻ സാധ്യതയുള്ളതാണ്. ആശുപത്രി കിടക്കയിലും വീട്ടിലുമായി ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ തന്നോട് ക്രൂരമായി പെരുമാറിയെന്നാണ് ശശിധരൻ കർത്തയുടെ […]

Read More

മന്ത്രി സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ED റെയ്ഡ്; കോടികളുടെ വിദേശ നിക്ഷേപവും കൈക്കൂലി ഇടപാടും പുറത്ത്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർക്കിഹോളിക്കും കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ പുറത്തു വന്നു. ബെംഗളൂരു, ബെളഗാവി, ഗോകക് ഉൾപ്പെടെയുള്ള 21 ഇടങ്ങളിൽ കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി  ED ഉദ്യോഗസ്ഥർ ഒരേസമയം പരിശോധനകൾ നടത്തിയിരുന്നു. കരാറുകാരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തി സ്വർണ്ണ ഖനികളിൽ നിക്ഷേപിച്ചു എന്നാണ് പ്രധാന ആരോപണം. കോൺഗ്രസ് എം.പിയായ മകൾ പ്രിയങ്ക ജർക്കിഹോളി, മകൻ രാഹുൽ ജർക്കിഹോളി, ബന്ധുക്കൾ എന്നിവരുടെ പേരിൽ […]

Read More

പിണറായിക്കെതിരായ ഇ.ഡി നീക്കം: സിപിഐ പിന്തുണയ്ക്കില്ല; തൽക്കാലം മൗനം പാലിക്കാൻ തീരുമാനം

കണ്ണീരൊഴുക്കാനും ഒപ്പീസ് പാടാനുമില്ല! മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ നീക്കത്തിൽ തന്ത്രപരമായ മൗനം പാലിച്ച് സിപിഐ. പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങളിലും ഇ.ഡി അന്വേഷണ ആവശ്യത്തിലും പരസ്യമായി പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നേതൃയോഗത്തിൽ ധാരണയായി. മാസപ്പടി വിവാദത്തിലും ഹവാല ആരോപണങ്ങളിലും പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങളോ തെളിവുകളോ സിപിഎം തങ്ങളെ ഔദ്യോഗികമായി ബോധ്യപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും […]

Read More

ഇഡി നീക്കത്തില്‍ പിണറായിയെ പിന്തുണയ്ക്കില്ലെന്ന് സിപിഐ

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തില്‍, മുൻ മുഖ്യമന്ത്രി പിണറായി വിജയന് അന്ധമായ പിന്തുണ നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം നിയമപരമായ വഴിക്ക് കാര്യങ്ങൾ നീങ്ങട്ടെ എന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. പിണറായി വിജയനും മകൾ ടി. വീണയ്ക്കും എതിരെ സിഎംആർഎൽ (CMRL) മാസപ്പടി കേസിൽ ഇഡി കത്തുകളും തുടർനടപടികളും ശക്തമാക്കിയ സാഹചര്യത്തിലാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ഈ […]

Read More

സിഎംആര്‍എല്‍ കേസില്‍ യുഡിഎഫ് നേതാക്കളുടെ പേര് വെളിപ്പെടുത്തി മുന്‍ സിഎഫ്ഒ

ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആര്‍എല്‍ (CMRL) മാസപ്പടി വിവാദ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊച്ചിയിലെ സ്വകാര്യ ഖനന കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് യുഡിഎഫ് നേതാക്കളും കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കമ്പനിയുടെ മുൻ ചീഫ് ഫിൻഡൻഷ്യൽ ഓഫീസർ (CFO) കെ.എസ്. സുരേഷ് കുമാർ നൽകിയ മൊഴി പുറത്തുവന്നു. ഇന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കൾക്കെതിരെയാണ് മുൻ സിഎഫ്ഒ ആദായനികുതി വകുപ്പിനും […]

Read More

സുഹൃത്ത് ഹസന്‍ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു: റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

ഇന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റീനെതിരെ (ED) ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. തന്‍റെ സുഹൃത്തും വ്യപാരിയുമായ ഹസന്‍ വാരിസിനെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി വ്യാജ മൊഴി പിടിച്ചെടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 18-ന് ഹസന്‍ വാരിസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതെന്ന് ഹസന്‍ വാരിസ് വെളിപ്പെടുത്തി. റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് […]

Read More

പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ പ്രകാരം കേസെടുത്ത് ഇഡി

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസി നടപടി കടുപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം ഇഡി പുതിയ കേസെടുത്തു. വധശ്രമക്കേസിൽ പിഎംഎൽഎ നിയമം ചുമത്തുന്നത് കേരളത്തിൽ ഇതാദ്യമായാണ്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ സ്വകാര്യ വസതിയിൽ നടന്ന റെയ്ഡിനിടയിലും തുടർന്നുമാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ മെയ് 27നാണ് റെയ്ഡ് കഴിഞ്ഞ് […]

Read More

സിഎംആർഎൽ-എക്‌സാലോജിക് കേസ് : വീണ വിജയനെതിരെ പുതിയ കേസെടുക്കാൻ ഇഡി ശുപാർശ; വീണ്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും

രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ കൂടുതൽ നിയമനടപടികളുടെ ഭാഗമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ഇന്നലെ കേരള സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഇഡി ഔദ്യോഗികമായി കത്തുകൾ അയക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിനിരോധന […]

Read More