Blog Post

Karanavars > News > latest news > രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണെന്ന ധാരണയെ തിരുത്തി അടുത്ത തരംഗം രൂപപ്പെടുകയാണെന്ന് സംശയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി.

ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരിച്ചു.

നിലവില്‍ 1,76,319 പേര്‍ സജീവരോഗികളായുണ്ട്. 1,08,39,894 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയമായി. 24 മണിക്കൂറിനുള്ളില്‍ മാത്രം 13.8 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഇതുവരെ 115.5 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 2.5 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനിടയില്‍ ലോകത്ത് എല്ലാ രാജ്യങ്ങളിലുമായി 2.5 ദശലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Leave a comment

Your email address will not be published. Required fields are marked *