Blog Post

Karanavars > News > Cinema > മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികള്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണെന്നു തുറന്നു സമ്മതിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് ഏറ്റവും കൂടുതല്‍ നേടിടേണ്ടി വരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

ആരാധകര്‍ ഒരുപാട് സ്നേഹത്തോടെയാണ് നമുക്കരികില്‍ വരുന്നത്. അവര്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ്. അപ്പോള്‍ ഞാന്‍ ഒന്ന് ടെന്‍ഷനാവും. ഏയര്‍പോര്‍ട്ടിലൊക്കെ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഫാമിലി ഒപ്പമുള്ളപ്പോള്‍ മാത്രം അത്തരം സാഹചര്യം എനിക്ക് ഭീതിയാണ്. മകള്‍ കൈവിട്ടു മാറിയോ? എന്നൊക്കെയുള്ള ടെന്‍ഷന്‍ വരും.. സെലിബ്രിറ്റി എന്ന നിലയില്‍ ഏറ്റവും മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണ്. എന്നാലും ചെന്നൈയിലൊക്കെ സെക്കന്‍ഡ് ഷോയ്ക്ക് ഒരു തൊപ്പിയൊക്കെ ചരിച്ചു വച്ച്‌ പോയാല്‍ പെട്ടന്നൊന്നും ആളുകള്‍ തിരിച്ചറിയില്ല‘. ദുല്‍ഖര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *