Blog Post

Karanavars > News > latest news > ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു. ഗാബയില്‍ 3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 1988നു ശേഷം ഗാബയില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്പ്പെടുത്തിയ ഇന്ത്യ പരമ്ബര 2-1 എന്ന നിലയില്‍ സ്വന്തമാക്കിയത്.

ഗംഭീര ജയം. ഓസ്ട്രേലിയയിലേക്ക് പോയി അവിടെ വച്ച്‌ ഇങ്ങനെ ഒരു ടെസ്റ്റ് പരമ്ബര ജയിക്കുക എന്നാല്‍ അത് അവിശ്വസനീയമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ വിജയം എക്കാലത്തേക്കും ഓര്‍ത്തിരിക്കും. ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നുതുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇത്.’- ബിസിസിഐ പ്രസിഡന്‍്റ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്‍്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്‍്റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്ബരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. 89 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയെ വിജയിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *