Blog Post

Karanavars > News > Keralam > പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ 22കാരി!

പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ 22കാരി!

കണ്ണൂര്‍കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസുകാരിയായ യുവതിയാണെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ വിവരമറിഞ്ഞു സംഘത്തെ പൊലീസ് വളഞ്ഞതോടെ കാറില്‍ നിന്നു രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്നമുണ്ടായിരുന്നുഇതേ തുടര്‍ന്നു വാങ്ങാന്‍ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷന്‍ സംഘം പട്ടാപകല്‍ നഗര മധ്യത്തില്‍ ആക്രമണത്തിന് ഇറങ്ങിയെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണു പൊലീസ് തീരുമാനം.

എന്നാല്‍ കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതുകൊണ്ടു തന്നെ യുവതിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലീസിനു പ്രായോഗിക തടസമുണ്ട്. നിലവില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *