Blog Post

Karanavars > News > latest news > സുന്ദരിയായി കാണാന്‍ പാടില്ല, മറ്റൊരാള്‍ നോക്കരുത്: സംശയം കാരണം ഭാര്യയുടെ മുടി മുറിച്ച്‌, ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്

സുന്ദരിയായി കാണാന്‍ പാടില്ല, മറ്റൊരാള്‍ നോക്കരുത്: സംശയം കാരണം ഭാര്യയുടെ മുടി മുറിച്ച്‌, ക്രൂരമായി മര്‍ദ്ദിച്ച്‌ ഭര്‍ത്താവ്

ലക്‌നൗ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച്‌ അവരെ ക്രൂരമായി മര്‍ദ്ദിച്ച്‌, മുടി മുറിച്ച്‌ ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. താന്‍ പുറത്തേക്ക് പോകാതിരിക്കാനായി തന്നെ മുറിയില്‍ പൂട്ടിയിട്ടതായും ഭാര്യ തന്റെ പരാതിയില്‍ പറയുന്നു.

എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഭര്‍ത്താവ്, ചെറിയ കാരണങ്ങലുണ്ടാക്കി തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായും മുടി മുറിച്ച സമയത്ത് മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ പരാതിയില്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തന്റെ ഭാര്യ റോഷ്‌നി സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ഭര്‍ത്താവ് ആരിഫ്, ഇവരുടെ മുടി മുറിക്കുകയായിരുന്നുഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവ് റോഷ്‌നിയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മുടി മുറിച്ച ശേഷം, റോഷ്‌നിയെ ആരിഫ് മുറിയില്‍ പൂട്ടിയിട്ടു.

ഒടുവില്‍ തിങ്കളാഴ്ച ഭര്‍ത്താവ് ജോലിക്ക് പോയ തക്കം നോക്കിയാണ് റോഷ്‌നി മുറിയില്‍ നിന്നും രക്ഷപ്പെടുന്നതും പൊലീസില്‍ അഭയം തേടുന്നതും. നാലുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ആരിഫിന്റെ ബന്ധുക്കളും ഈ വിഷയത്തില്‍ ഇയാള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നുണ്ട്. സംഭവത്തിന് ശേഷം ആരിഫ് ഒളിവിലാണ്.

Leave a comment

Your email address will not be published. Required fields are marked *