Blog Post

Karanavars > News > Keralam > കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത

കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച്‌ 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്ബിളുകളും 2 പുനഃപരിശോധന സാമ്ബിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയിലെ കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി.

കൊറോണ ആദ്യം സ്ഥിരീകരിച്ച തൃശ്ശൂര്‍ ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി 22 പേര്‍ ഐസേ ലേഷന്‍ വാര്‍ഡുകളിലും 152 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയില്‍ 116 പേര്‍ വീടുകളിലും 9 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *