Blog Post

Karanavars > News >

BRICS ഉച്ചകോടി; ഷി ജിൻപിങ് ഇന്ന് ഡൽഹിയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകുമ്പോൾ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. ഉച്ചയോടെ ഡൽഹിയിലെത്തുന്ന ചൈനീസ് ഭരണാധികാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് പ്രത്യേക ഉഭയകക്ഷി ചർച്ച നടത്തും. 2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ മരവിപ്പ് മാറ്റാനും, […]

Read More

ചൈനയിലെ സിചുവാനിൽ ശക്തമായ ഭൂചലനം; ദുരന്തനിവാരണ നടപടികൾ ഊർജ്ജിതം

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഇന്ന് ഉച്ചയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന എർത്ത്ക്വേക്ക് നെറ്റ്‌വർക്ക്സ് സെന്റർ (CENC) ഔദ്യോഗികമായി അറിയിച്ചു. സിചുവാൻ പ്രവിശ്യയിലെ നെയ്ജിയാങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലോങ്ചാങ് സിറ്റിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം രൂപപ്പെട്ടത്. തത്സമയ വിവരങ്ങളും സുരക്ഷാ നടപടികളും ഭൂചലനത്തെ തുടർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉന്നതതല യോഗം വിളിച്ച് ചേർക്കുകയും […]

Read More

അരുണാചലിൽ ഇന്ത്യ – ചൈന സൈനികർ മുഖാമുഖം; പട്രോളിങ് തടഞ്ഞ് സൈന്യം

അരുണാചൽ പ്രദേശ് അതിർത്തിയിലെ തവാങ് സെക്ടറിലുള്ള യാങ്ത്സി മേഖലയിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് (LAC) സമീപം ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ചൈനീസ് പട്രോളിങ് സംഘം അതിർത്തി കടന്ന് കടന്നുകയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇന്നലെ നടന്ന ഈ സംഭവവികാസങ്ങളിൽ ചൈനീസ് പട്രോളിങ് സംഘത്തിന്റെ നീക്കം ഇന്ത്യൻ സൈനികർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. നിലവിലുള്ള സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനാണ് ചൈനീസ് […]

Read More

ആഴക്കടലിൽ ഇന്ത്യയുടെ ‘രഹസ്യക്കണ്ണ്’; ചൈനീസ്-പാക് നീക്കങ്ങൾ ഇനി തടയിടും

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികൾ നേരിടാൻ നിർണ്ണായക നീക്കവുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). ചൈനീസ്, പാകിസ്ഥാൻ അന്തർവാഹിനികളുടെ രഹസ്യനീക്കങ്ങൾ നിരീക്ഷിക്കാനായി ആഴക്കടലിൽ അത്യാധുനിക സെൻസർ ശൃംഖല ഒരുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ‘ഡീപ്പ് ഓഷ്യൻ വാച്ച്’ (Deep Ocean Watch) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 24 മണിക്കൂറും ജാഗ്രത പുലർത്താനാണ് ലക്ഷ്യമിടുന്നത്. എന്താണ് ഈ പദ്ധതി? കടലിനടിയിൽ ഫൈബർ-ഒപ്റ്റിക് കേബിളുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ച സെൻസർ നോഡുകൾ സ്ഥാപിക്കുന്നതാണ് ഈ പദ്ധതി. സമുദ്രാന്തർഭാഗത്തെ […]

Read More

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; സത്യം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍!

വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹുബെയ് പ്രവിശ്യയില്‍ രോഗം വിതച്ചത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലാബില്‍ രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചിരുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ 605 വവ്വാലുകളും ഉള്‍പ്പെടുന്നു. കൊറോണാവൈറസ് ബാധിച്ച വവ്വാല്‍ ഒരു ശാസ്ത്രജ്ഞനെ […]

Read More

ചൈ​ന​യി​ല്‍ കൊ​റോ​ണ മ​ര​ണം 1000 ക​ട​ന്നു; ഫേ​സ് മാ​സ്‌​ക് ധ​രി​ച്ച്‌ പ്ര​സി​ഡ​ന്റും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. ചൊ​വ്വാ​ഴ്ച വ​രെ 1011 പേ​രാ​ണ് ചൈ​ന​യി​ല്‍ മ​രി​ച്ച​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ 103 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 1000 ക​ട​ന്ന​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ദി​വ​സം 2097 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ്ര​വി​ശ്യ​യി​ലാ​ണ് ഡി​സം​ബ​റി​ല്‍ കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തും. ചൈ​ന​യി​ല്‍ ആ​കെ 42,200 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ആ​ര്‍​ക്കും വ്യ​ക്ത​ത​യി​ല്ല. […]

Read More

കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ബീജിംഗ്: വുഹാനിലെ കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാനിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വുഹാനിലുണ്ടായിരുന്നു. കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകം അറിഞ്ഞത് മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളിലൂടെയായിരുന്നു. ട്വിറ്ററിലും യൂട്യൂബിലും ഇവരുടെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ […]

Read More

കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന ; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 73 പേര്‍

ബെയ്ജിങ്: കൊറോണയെ നിയന്ത്രിക്കാനാവാതെ ചൈന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. […]

Read More

കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച്‌ 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്ബിളുകളും 2 പുനഃപരിശോധന സാമ്ബിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ […]

Read More

കൊറോണ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ സ്വയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി യുവാവിനെയും ഇയാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ സുഹൃത്തിനെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പാരിപ്പള്ളി ഗവ: […]

Read More
  • 1
  • 2