തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പൊലീസും സര്‍ക്കാരും എന്താണോ ചെയ്തത് അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്ബില്‍ ഏകപക്ഷീയമായി കുറ്റി വയ്ക്കാന്‍ ചെല്ലുമ്ബോള് ആ ജനങ്ങള്‍ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സര്‍ക്കാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലും ചെയ്തതെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ പറഞ്ഞു.
ജനങ്ങളെ തീവ്രവാദികളാക്കണ്ട, വരും ദിവസങ്ങളില്‍ ഈ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങള്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ചെറുതിരിക്കുമെന്ന് ഷാഫി പറമ്ബില്‍ വ്യക്തമാക്കി.
മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.സെക്രട്ടേറിയറ്റ് മതില് ചാടി കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക കെ റെയില്‍ കുറ്റികള്‍ സ്ഥാപിചിരുന്നു.