Blog Post

Karanavars > News > Keralam > രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ തള്ളിക്കൊണ്ട് വി.ഡി സതീശന്‍ മറുപടി പറഞ്ഞത്.

നിരാകരണം പ്രമേയത്തെ സംബന്ധിച്ച്‌ പാര്‍ലമെന്‍ററി പാര്‍ട്ടിയാണ് തീരുമാനംഎടുക്കേണ്ടത്. തനിക്ക് ഒറ്റക്ക് അത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാനാവില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനവും മന്ത്രി ആര്‍. ബിന്ദുവിനെതിരെ കോടതിയില്‍ പോയതും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ടായിരുന്നു. രമേശ് ചെന്നിത്തല സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതായും ഇതില്‍ കെ.പി.സി.സി നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിര്‍ണായക തീരുമാനങ്ങള്‍ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതില്‍ കെ.പി.സി.സി വിയോജിപ്പ് അറിയിച്ചതായും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് വി.ഡി.സതീശന്റെ പരസ്യ പ്രതികരണം.

Leave a comment

Your email address will not be published. Required fields are marked *