പോലീസ് വീഴ്ചയിൽ നടപടി: കാളിരാജ് മഹേഷിനെ മാറ്റി കൊച്ചി സിറ്റി കമ്മീഷണറായി ആർ. നിശാന്തിനിയെ നിയമിച്ചു
ചേരാനല്ലൂർ വാഹനാപകടക്കേസ് അന്വേഷണത്തിലും തുടർനടപടികളിലുമുണ്ടായ ഗുരുതരമായ പോലീസ് വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് തലപ്പത്ത് കടുത്ത അഴിച്ചുപണി. നിലവിലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ദക്ഷിണമേഖലാ ഐ.ജി.യായി സേവനമനുഷ്ഠിക്കുന്ന ആർ. നിശാന്തിനി ഐ.പി.എസ് പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കും. ദക്ഷിണമേഖലാ ഐ.ജി സ്ഥാനത്തേക്ക് പി. പ്രകാശിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് രാവിലെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ മാറ്റുന്നത് സംബന്ധിച്ച നിർണായക തീരുമാനം […]