Blog Post

Karanavars > News > latest news > ഡിസംബറില്‍ വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

ഡിസംബറില്‍ വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാട്സ്‌ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്സ്‌ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് പറയുന്നു.

സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതില്‍ ഭൂരിഭാഗം അക്കൗണ്ടുകളും നിരോധിച്ചിരിക്കുന്നത്. +91 എന്ന ഫോണ്‍ നമ്ബര്‍ വഴിയാണ് ഇന്ത്യന്‍ നമ്ബറുകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ആപ്പ് തിരിച്ചറിയുന്നത്. റിപ്പോര്‍ട്ട് ഫീച്ചര്‍ വഴി ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഉള്‍പ്പെടുന്നുണ്ടെന്ന് ആപ്പ് അറിയിച്ചു.

2021 നവംബറില്‍ വാട്ട്സ്‌ആപ്പ് നിരോധിച്ചത് 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളായിരുന്നു.ഇതേ വര്‍ഷം ഒക്ടോബറില്‍ 20 ലക്ഷത്തിലധികം സെപ്റ്റംബറില്‍ 22 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകളാണ് നിരോധിച്ചത്.ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ ഇന്ത്യയില്‍ 30 ലക്ഷം അക്കൗണ്ടുകളാണ് വാട്സ്‌ആപ്പ് നിരോധിച്ചത്.

Leave a comment

Your email address will not be published. Required fields are marked *