Blog Post

Karanavars > News >

 വാട്സാപ്പിനു പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാർ നോട്ടീസ്

യൂസർനെയിം (Username) സംവിധാനത്തെച്ചൊല്ലിയുള്ള സൈബർ സുരക്ഷാ ആശങ്കകൾക്കിടയിൽ, വാട്സാപ്പിന് പിന്നാലെ ടെലിഗ്രാം, സിഗ്നൽ എന്നീ പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ ഉപയോക്താക്കൾക്ക് പരസ്പരം ബന്ധപ്പെടാൻ അനുവദിക്കുന്ന യൂസർനെയിം സംവിധാനം, സൈബർ കുറ്റകൃത്യങ്ങൾക്ക് വഴിതുറക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഈ കർശന നടപടി. പ്രധാന വിവരങ്ങൾ: നിലവിൽ ഈ ആപ്പുകൾ നിരോധിച്ചിട്ടില്ല. മറിച്ച്, ഇത്തരം ഫീച്ചറുകൾ നടപ്പിലാക്കുമ്പോൾ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ […]

Read More

ഡിസംബറില്‍ വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാട്സ്‌ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍. വാട്സ്‌ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതില്‍ […]

Read More

ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ‘ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇന്‍സ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്ബനിയുടെ പേരില്‍ മാറ്റം വരും. ഫേസ്​ബുക്ക്​​ ഇന്‍കോര്‍പറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്ബനി അറിയപ്പെട്ടിരുന്നത്​. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്​‘ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കി. സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ […]

Read More

ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും കേന്ദ്രത്തിന്‍റെ ഐടി നിയമം‍ പാലിക്കാമെന്ന് ഉറപ്പ് നല്‍കി

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ ഐടി നയം പാലിക്കാമെന്ന് ഫേസ് ബുക്ക് ഉറപ്പ് നല്‍കിയതിന് പിന്നാലെ ബുധാനഴ്ച ഗൂഗിളും നിയമം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കി. ഇപ്പോള്‍ പാലിച്ചുവരുന്ന നിയമങ്ങളുടെ കൂടെ പുതിയ നിയമം കൂടി പാലിക്കും. ഒപ്പം നയങ്ങള്‍ അങ്ങേയറ്റം സുതാര്യമായി നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാരിനെ പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വരുന്ന ബുധനാഴ്ച തന്നെയാണ് ഗൂഗിളും ഉറപ്പുമായി മുന്നോട്ട് വന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനാണ് കേന്ദ്രം […]

Read More

വാട്‌സ് ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണം…

വാട്‌സ്‌ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് രംഗത്ത്. വാട്സ്‌ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി വാട്സ്‌ആപ്പില്‍ സുരക്ഷാ വീഴ്ചകള്‍ ക്രമാതീധമായി വര്‍ധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പെഗാസസ് നല്‍കിയ സുരക്ഷാ വെല്ലുവിളിയില്‍ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്ബ് വാട്സ്‌ആപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്ബരയ്ക്ക് കൂടി ഹാക്കര്‍മാര്‍ തുടക്കമിട്ടിരുന്നു. വാട്സ്‌ആപ്പില്‍ വരുന്ന എംപി4 ഫോര്‍മാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. അതിന് […]

Read More

വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും

വാട്സാപ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍‌വെയറായ പെഗാസസ് 121 ഇന്ത്യക്കാരെ നോട്ടമിട്ടെന്ന വിവരം ഏറ്റവുമൊടുവിൽ സെപ്റ്റംബറിൽ സർക്കാരിനെ അറിയിച്ചിരുന്നുവെന്നു വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിലുണ്ട്. സെപ്റ്റംബറിലും മുന്നറിയിപ്പു നൽകിയതായി വാട്സാപ് പറഞ്ഞതോടെ സർക്കാർ വെട്ടിലായി. അതേസമയം, നേരത്തെ വാട്സാപ് നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന സർക്കാരിന്റെ വിശദീകരണത്തോട് പ്രതികരിക്കാൻ വാട്സാപ് തയാറായില്ല. വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ സർക്കാർ വാട്സാപ്പിനോടു വിശദീകരണം തേടിയിരുന്നു. […]

Read More

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ

ഫെയ്സ്ബുക്കും വാട്സാപും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ, കേസ് സുപ്രീം കോടതിയിൽ ഇന്ത്യന്‍ പൗരന്മാരുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു. ഈ ആവശ്യവുമായി ബന്ധിപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈ കോടിതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ഫെയ്‌സ്ബുക് കോടതിയോട് അഭ്യര്‍ഥിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര സർക്കാരിനോടും ഗൂഗിളിനോടും ട്വിറ്ററിനോടും യുട്യൂബിനോടും പരമോന്നത കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതികളില്‍ നടക്കുന്ന വാദം തുടരുന്നതില്‍ പ്രശ്‌നമില്ലെന്നും […]

Read More