Blog Post

Karanavars > News > Delhi >  ജന്തർ മന്തർ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

 ജന്തർ മന്തർ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

ഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്താൻ ശ്രമിച്ച സംഭവത്തിൽ കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇന്നലെ ഇവരെ ബോണ്ട് വ്യവസ്ഥയിൽ ജയിൽ മോചിതരാക്കിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്.

ഒക്ടോബർ 13-നാണ് പ്രതിഷേധ നിരോധിത മേഖലയായി പ്രഖ്യാപിച്ച ജന്തർ മന്തറിലേക്ക് സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അടങ്ങുന്ന സംഘം അനുമതിയില്ലാതെ പ്രവേശിച്ചത്. സ്വകാര്യ കെട്ടിടങ്ങൾ വഴി അതിക്രമിച്ചു കയറിയെന്നും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്നും ചൂണ്ടിക്കാട്ടി കണോട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുകളിൽ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഇരുവർക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്നും സമാധാനം പാലിക്കുമെന്നും രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്ന് 50,000 രൂപയുടെ ബോണ്ടിലാണ് ഇവരെ മോചിപ്പിച്ചത്.

തുടർന്ന്, സംഭവം നടന്ന സ്ഥലത്തെ സുരക്ഷാ വീഴ്ച, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *