ജന്തർ മന്തർ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്
ഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രതിഷേധം നടത്താൻ ശ്രമിച്ച സംഭവത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇന്നലെ ഇവരെ ബോണ്ട് വ്യവസ്ഥയിൽ ജയിൽ മോചിതരാക്കിയതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ സംഘം സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 13-നാണ് പ്രതിഷേധ നിരോധിത മേഖലയായി പ്രഖ്യാപിച്ച ജന്തർ മന്തറിലേക്ക് സിജെപി […]