Blog Post

Karanavars > News > Economy > ദിവസങ്ങളുടെ ഇടിവിന് ശേഷം സ്വർണവില കുതിച്ചുയർന്നു; ഇന്ന് പവന് കൂടിയത് 560 രൂപ

ദിവസങ്ങളുടെ ഇടിവിന് ശേഷം സ്വർണവില കുതിച്ചുയർന്നു; ഇന്ന് പവന് കൂടിയത് 560 രൂപ

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വിലയിടിവിന് വിരാമമിട്ട് കേരളത്തിൽ സ്വർണവിലയിൽ മുന്നേറ്റം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ന് സംസ്ഥാനത്ത് സ്വർണവില വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്.

ഇതോടെ ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,710 രൂപയിലും, ഒരു പവന് 1,09,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വരെ തുടർച്ചയായി വിപണിയിൽ വിലയിടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ഇടിവിന് ശേഷമുള്ള പെട്ടെന്നുള്ള തിരിച്ചുകയറ്റം സ്വർണവ്യാപാരികൾക്കും ഉപയോക്താക്കൾക്കും ഒരുപോലെ ശ്രദ്ധേയമായിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിപണിയിൽ വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക സാഹചര്യങ്ങളും കറൻസി മൂല്യത്തിലL വരുന്ന വ്യതിയാനങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Leave a comment

Your email address will not be published. Required fields are marked *