Blog Post

Karanavars > News > Climate >  ഗുജറാത്തിൽ കനത്ത മഴ: അരുവിയിൽ കുടുങ്ങിയ 40 തീർത്ഥാടകരെ രക്ഷപ്പെടുത്തി

 ഗുജറാത്തിൽ കനത്ത മഴ: അരുവിയിൽ കുടുങ്ങിയ 40 തീർത്ഥാടകരെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് പെയ്തുതമിരുന്ന കനത്ത മഴയിൽ പ്രശസ്തമായ ഇന്ദ്രേശ്വർ അത്മശ്വർ മഹാദേവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 40 പേർ അരുവിയിൽ കുടുങ്ങി. കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തരാണ് മലവെള്ളപ്പാച്ചിലിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ക്ഷേത്രദർശനത്തിനായെത്തിയ സംഘം മടങ്ങിപ്പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി അരുവയിലെ ജലനിരപ്പ് ഉയർന്നത്. ഇതേതുടർന്ന് ഇവർ ശക്തമായ ഒഴുക്കിന് നടുവിൽ പെട്ടുപോവുകയായിരുന്നു.

സംഭവം അറിഞ്ഞയുടൻ തന്നെ പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുടുങ്ങിക്കിടന്ന 40 പേരെയും സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും നദികളും അരുവികളും മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *