Blog Post

Karanavars > News > International > ഹോർമുസ് കടലിടുക്ക് ആരുടെ നിയന്ത്രണത്തിൽ? ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ സൈന്യം

ഹോർമുസ് കടലിടുക്ക് ആരുടെ നിയന്ത്രണത്തിൽ? ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ സൈന്യം

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കയ്യിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ സൈന്യം ഔദ്യോഗികമായി തള്ളി. സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ ഈ പാതയിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇറാൻ കത്ത് അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് സമ്പൂർണ്ണ നിയന്ത്രണമുണ്ടെന്നും അത് തുടരുമെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. അമേരിക്കൻ നാവികസേനയുടെ ഉപരോധം ഉരുക്കുപോലെ ശക്തമാണെന്നും ഇറാനു ഇതിൽ ഒന്നും ചെയ്യാനാവില്ലെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കപ്പലുകൾ സുഗമമായി കടന്നുപോകുന്നുവെന്ന വാഷിംഗ്ടണിന്റെ വാദങ്ങൾ തികച്ചും അടിസ്ഥാനരഹിതവും നുണകളുമാണെന്ന് ഇന്നലെ പുറത്തുവന്ന ഇറാൻ പ്രതിരോധ വിഭാഗത്തിന്റെ ഔദ്യോഗിക പ്രതികരണം വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട ഈ സമുദ്രപാത പൂർണ്ണമായും ഇറാന്റെ തന്ത്രപരമായ നിയന്ത്രണത്തിലാണെന്നും മുൻകാലങ്ങളിലെപ്പോലെ ഇറാന്റെ സായുധ സേനയുടെ പരിശോധനയ്ക്കും അനുമതിക്കും വിധേയമായി മാത്രമെ ഇനി കപ്പലുകൾക്ക് മുന്നോട്ട് പോകാനാകൂ എന്നും അധികൃതർ ആവർത്തിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം തെറ്റായ അവകാശവാദങ്ങൾ വലിയ വില നൽകേണ്ടിവരുന്ന ബുദ്ധിശൂന്യമായ നീക്കങ്ങളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലി അമേരിക്കയും ഇറാഖും തമ്മിലുള്ള പോര് കൂടുതൽ

Leave a comment

Your email address will not be published. Required fields are marked *