പശ്ചിമേഷ്യൻ സംഘർഷം ; ഇറാൻ-ജിസിസി നയതന്ത്ര നീക്കം പ്രതിസന്ധിയിൽ
പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ, ഗൾഫ് രാജ്യങ്ങളും (GCC) ഇറാനും തമ്മിൽ ഇന്ന് ഒമാനിലെ സലാലയിൽ നടക്കേണ്ടിയിരുന്ന നിർണായക നയതന്ത്ര ചർച്ച മാറ്റിവെച്ചു. മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും ആഗോളതലത്തിൽ ഏറെ പ്രധാനപ്പെട്ട ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ യോഗം നിശ്ചയിച്ചിരുന്നത്. പ്രാദേശിക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചും പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കുമിടയിൽ കൃത്യമായ സമവായം ഉറപ്പാക്കുന്നതിനുമാണ് യോഗം മാറ്റിവെച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും വ്യക്തമാക്കി. ബഹ്‌റൈൻ അടക്കമുള്ള […]