Blog Post

Karanavars > News > Death > വിഴിഞ്ഞത്ത് ഉൾക്കടലിൽ വള്ളം മറിഞ്ഞു; മൂന്ന് പേരെ രക്ഷപ്പെടുത്തി, രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ

വിഴിഞ്ഞത്ത് ഉൾക്കടലിൽ വള്ളം മറിഞ്ഞു; മൂന്ന് പേരെ രക്ഷപ്പെടുത്തി, രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി പോയ വള്ളം ഉൾക്കടലിൽ മറിഞ്ഞ് അപകടം. അഞ്ച് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് ശക്തമായ കടൽക്ഷോഭത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തീവ്രമായ തിരച്ചിൽ തുടരുകയാണ്.

വിഴിഞ്ഞം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ വള്ളമാണ് പ്രക്ഷുബ്ധമായ കടലിൽ അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും ഉയർന്നുപാഞ്ഞ തിരമാലകളുമാണ് വള്ളം മറിയാൻ കാരണമായത്. വിവരമറിഞ്ഞയുടൻ വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കനത്ത കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. വിഴിഞ്ഞം, ശംഖുമുഖം തീരങ്ങളിൽ നിന്ന് കടലിൽ പോയ മറ്റു ചില വള്ളങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും അധികൃതർ നടത്തിവരികയാണ്. മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *