Blog Post

Karanavars > News > Keralam > സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍‍ തുടരും

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍‍ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. കോവിഡ് വ്യാപന നിരക്ക് കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്.പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ വെള്ളിയാഴ്ച റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താനും ആരോഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളിലാണ് കൂടുതല്‍ പരിശോധന.

a

Leave a comment

Your email address will not be published. Required fields are marked *