Blog Post

Karanavars > News > Keralam > സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് തന്നെയായിരിക്കും.

സര്‍ക്കാറിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന ഗൗരവമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. കോലീബിയെന്നും അക്കൗണ്ട് പൂട്ടിക്കുമെന്നും പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയാണ് ലവ് ജിഹാദിനെ കുറിച്ച്‌ വിശദീകരണം വേണമെന്ന് പറഞ്ഞത്. രണ്ടു ദിവസം കൊണ്ട് അദ്ദേഹത്തിന്‍റെ വായ് അടപ്പിച്ചു. മടിക്കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയും ജോസ് കെ. മാണിയെ കൊണ്ട് തിരുത്തിപ്പറയിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും മാത്രമല്ല, ക്രൈസ്തവ സമൂഹവും ലവ് ജിഹാദില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലവ് ജിഹാദ് കാര്യത്തില്‍ സി.പി.എമ്മിന്‍റെ നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *