Blog Post

Karanavars > News >

വയനാട് കണ്ണീരോർമ്മകളിൽ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്

കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30-ന്റെ അർദ്ധരാത്രിയിൽ പ്രകൃതി തീർത്ത സംഹാരതാണ്ഡവത്തിൽ അട്ടമല, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളാണ് ഭൂപടത്തിൽ നിന്നും തുടച്ചുനീക്കപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർക്കാണ് ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. തോരാതെ പെയ്ത മഴയെത്തുടർന്ന് പുഞ്ചിരിമട്ടത്തുണ്ടായ ആദ്യ മണ്ണിടിച്ചിൽ നിമിഷങ്ങൾക്കുള്ളിൽ സർവ്വനാശം വിതച്ച വലിയ പ്രളയമായും ഉരുൾപൊട്ടലുമായി മാറുകയായിരുന്നു. കൂറ്റൻ പാറക്കല്ലുകളും മണ്ണും കുത്തൊഴുക്കും ചേർന്ന് എട്ട് കിലോമീറ്ററോളം […]

Read More

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം: രണ്ടു ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ഫണ്ട് വിതരണം വേഗത്തിലാക്കാൻ തീരുമാനം. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ അർഹരായ എല്ലാ കുടുംബങ്ങൾക്കും ഉറപ്പായും നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഫണ്ട് വൈകുന്നതിനെതിരെ ദുരന്തബാധിതർ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്നാണ് സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. സ്വയംതൊഴിലും ഉപജീവന മാർഗങ്ങളും കണ്ടെത്തുന്നതിനാണ് മൈക്രോ പ്ലാൻ പദ്ധതി വഴി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പലർക്കും വ്യത്യസ്ത തുകകളാണ് ലഭിച്ചതെന്ന […]

Read More

കള്ളാടി ദുരന്തം: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട് ലോക്സഭാ മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി ഇന്ന് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിക്കും. ജൂലൈ 7-ന് ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത നിർമ്മാണ സൈറ്റിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ എട്ട് തൊഴിലാളികൾ ജീവൻ വെടിഞ്ഞിരുന്നു. ദുരന്തം നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ് മണ്ഡലത്തിലെ എം.പിയായ പ്രിയങ്ക ഗാന്ധി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. കോഴിക്കോട് എത്തുന്ന അവർ റോഡ് മാർഗമാണ് മേപ്പാടിക്ക് സമീപമുള്ള കള്ളാടി ദുരന്തസ്ഥലത്ത് എത്തിയത്. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും […]

Read More

കള്ളാടി ദുരന്തം: മരണം ഏഴായി; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി ഉയർന്നു. ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത്. ഇതോടെ ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ജൂലൈ 7 ചൊവ്വാഴ്ചയാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടിയിൽ വൻ ദുരന്തം ഉണ്ടായത്. മീനാക്ഷി പാലത്തിന് സമീപം ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അശാസ്ത്രീയമായി കുന്നുകൂട്ടിയിരുന്ന മണ്ണ് ഇടിഞ്ഞ് വീണത്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും അതിഥി തൊഴിലാളികളും നിർമാണ മേഖലയിലെ ജീവനക്കാരുമാണ്. ദുരന്തത്തിൽപ്പെട്ടവരിൽ ബികാഷ് കുമാർ […]

Read More

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ: നാല് മരണം, അഞ്ചുപേർക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. അപകടത്തിൽ അഞ്ചുപേരെ കാണാതായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. ഇന്ന് രാവിലെയാണ് മീനാക്ഷി പാലത്തിന് സമീപം അപകടം നടന്നത്. തുരങ്കപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. പരിക്കേറ്റ എട്ടുപേരെ മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), […]

Read More

സ്വകാര്യ ബസില്‍ നിന്ന് പിതാവിനേയും മകളേയും തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരുക്ക്

വയനാട്:സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ യാത്രക്കാരനും മകളും ആശുപത്രിയില്‍. വയനാട് ബത്തേരിയിലാണ് സംഭവം. ബസില്‍ നിന്നും വീണ കാര്യമ്ബാടി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയെല്ലുകള്‍ പുറത്തുവന്നും മുട്ടുചിരട്ട തകര്‍ന്ന നിലയിലും ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഇറങ്ങുന്നതിനു മുന്നെ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചുവീണു. ബസ് നിര്‍ത്താതെപോവുകയും യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് […]

Read More