രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ബെർത്ത് ആവശ്യപ്പെട്ട് സേനാ വിഭാഗങ്ങൾ ; തള്ളി അദാനി പോർട്ട്സ്
രാജ്യസുരക്ഷ മുന്‍നിർത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രത്യേക ബെർത്ത് അനുവദിക്കണമെന്ന സേനാ വിഭാഗങ്ങളുടെ ആവശ്യം അദാനി പോർട്സ് തള്ളിയതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് തുടങ്ങിയ സായുധ സേനാ വിഭാഗങ്ങൾക്ക് തുറമുഖത്ത് സ്ഥിരമായ സാന്നിധ്യവും പ്രത്യേക ബെർത്തും ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം ഉയർന്നിരുന്നത്. എന്നാൽ വാണിജ്യപരമായ ആവശ്യങ്ങൾക്കും കണ്ടെയ്നർ ചരക്കുനീക്കത്തിനും മാത്രം മുൻഗണന നൽകുന്ന സമീപനമാണ് […]