മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറു മാസം വരെ തടവ്;10,000 രൂപ പിഴയും
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ ഇനി ജയിലിലാകും. വൃദ്ധരായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇവര്‍ക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാക്കും. മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ […]