താമസമില്ലാത്ത വീടുകള്‍ ഹോം സ്‌റ്റേകളാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനുള്ള അവസരവും ചര്‍ച്ചയായി. പാര്‍ട്ട് ടൈം ജോലി നയമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ നമ്മുടെ മിക്ക വിദ്യാലയങ്ങളിലും പഠനം രാവിലെ മുതല്‍ വൈകിട്ടു വരെയാണ്. എന്നാല്‍, രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ പഠന സമയമുള്ള ചില […]