സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കില്ല: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറയുമ്ബോഴും എണ്ണക്കമ്ബനികള്‍ വില കൂട്ടുന്നു. എന്നാല്‍ സംസ്ഥാനം നികുതി കൂട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്കുന്ന നികുതിവിഹിതം കുറവാണ്. 17,000 കോടി രൂപ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.