അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസിൽ ; അധ്യാപകൻ ബൽരാജ് അറസ്റ്റിൽ
മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് മർദ്ദിച്ചതിനെത്തുടർന്ന് കുട്ടിയുടെ കൈ ഒടിയുകയായിരുന്നു. സംഭവത്തിൽ കൽപകഞ്ചേരി പോലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം ഇങ്ങനെ ക്ലാസ് മുറിയിൽ വെച്ചാണ് അധ്യാപകനായ ബൽരാജ് കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചത്. അടിയേറ്റ് കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും എല്ല് പൊട്ടുകയും ചെയ്തു. എന്നാൽ, പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ […]