Blog Post

Karanavars > News >

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഇയാളെ പോലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ തടയണം. പ്രവര്‍ത്തിക്കുന്ന നേതാക്കളെ മുന്‍നിരയില്‍ കൊണ്ടുവരിക‘ എന്നാണ് നിജേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. കെ സി വേണുഗോപാലിനെതിരെ കോഴിക്കോട്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്‌ പിന്നാലെയാണ്‌ പരസ്യ വിമര്‍ശനം. അതേസമയം,കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. ഗാന്ധി കുടുംബമടക്കം ആരും […]

Read More

വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. കേരളത്തില്‍ നികുതി ഭരണസമ്ബ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ സമ്ബ്രദായത്തില്‍ ജിഎസ്ടിക്ക് അനുസൃതമായി മാറ്റം വരുത്തി. എന്നാല്‍ കേരളം ഇതുവരെ ജിഎസ്ടിക്ക് അനുകൂലമായ രീതിയില്‍ നികുതിഭരണ സമ്ബ്രദായം പരിഷ്‌കരിക്കാനായില്ലെന്നും സതീശന്‍ പറഞ്ഞു. നികുതി പിരിവില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചില്ല. നികുതി പിരിവ് പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ആംനെസ്റ്റി സ്‌കീമുകള്‍. ഒരു വര്‍ഷം കൂടി ആംനെസ്റ്റി സ്‌കീം വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ […]

Read More

താന്‍ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാല്‍ ഈ അവസ്ഥയില്‍ പറ്റില്ലെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി: തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായുള്ള ആരോപണത്തില്‍ പ്രതികരണവുമായി താരം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ തല്ലിയെന്നായിരുന്നു ആരോപണം. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് പരിക്കേറ്റിരുന്നെന്നും അതിനാല്‍ അത്തരമൊരു അവസ്ഥയില്‍ ആരെയും തല്ലാന്‍ സാധിക്കില്ലെന്നുമാണ് താരം പ്രതികരിച്ചത്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ട് ഫലമുണ്ടോയെന്ന് താരം ചോദിക്കുന്നു. പുതിയ ചിത്രമായ പടയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് താരം […]

Read More

വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച പൊലീസുകാര്‍ക്ക് അഞ്ചരലക്ഷം ധനസഹായം

തിരുവനന്തപുരം: വധശ്രമക്കേസിലെ (murder accused) പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച നാല് പൊലീസുകാര്‍ക്ക് (Police) ധനസഹായം അനുവദിച്ച്‌ ഡിജിപി അനില്‍ കാന്ത്. അഞ്ചരലക്ഷം രൂപയാണ് നാല് പൊലീസുകാര്‍ക്ക് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന ധനസഹായമായി അനുവദിച്ചിപിക്കുന്നത്. കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ എസ് എല്‍ ചന്തു, എസ് എല്‍ ശ്രീജിത്, സി വിനോദ്കുമാര്‍, ഗ്രേഡ് എസ് ഐ ആര്‍ അജയന്‍ എന്നിവര്‍ക്കാണ് ധനസഹായം.പിടികിട്ടാപ്പുള്ളിയും നിരവധിക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പൊലീസുകാരെ ആക്രമിച്ചത്. മയക്കുമരുന്ന് കേസില്‍ […]

Read More

സംസ്ഥാനത്തിന്റെ 25 വര്‍ഷത്തെ വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ബജറ്റ്: കോടിയേരി

തിരുവനന്തപുരം> 25 വര്ഷത്തെ സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും ബദല് നയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാധ്യതകളെയും മുന്നില് കണ്ടുകൊണ്ട് തയ്യാറാക്കപ്പെട്ടതാണ് ഈ ബജറ്റ്. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവര്ത്തിപ്പിച്ച്‌ ഉല്പ്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള് ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി. കാര്ഷിക മൂല്യവര്ധനവിലൂടെ കേരളത്തിന്റെ കാര്ഷിക മേഖലയെ സംരക്ഷിക്കുക എന്ന സമീപനവും ബജറ്റിന്റെ സവിശേഷതയാണ്. സഹകരണ മേഖലയെ തൊഴില് സൃഷ്ടിക്കും വികസനത്തിനുമായി ഉപയോഗിക്കുന്ന പദ്ധതികളും നിര്ദ്ദേശിക്കുന്നുണ്ട്.പൊതുമേഖലയെ […]

Read More

സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച്‌ ഡല്‍ഹിയിലെത്തി

ന്യുഡല്‍ഹി: യുക്രെയ്നിലെ വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച്‌ ഡല്‍ഹിയിലെത്തി. പോളണ്ടിലെ റസെസോവയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യയിലെത്തിയത്. സുമിയില്‍ നിന്നുള്ള 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് എ.ഐ വിമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പോളണ്ടിലേക്കയച്ചിട്ടുള്ളത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ സുമിയില്‍ കനത്ത ഷെല്ലാക്രമണങ്ങളും വെടിവെപ്പുകളും നടന്നിരുന്നു. യുദ്ധം തുടങ്ങി രണ്ടാഴ്ചയോളം സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബോംബ് ഷെല്‍ട്ടറുകളിലും ഹോസ്റ്റലുകളുടെ ബേസ്‌മെന്റുകളിലുമാണ് കഴിച്ചുകൂട്ടിയിരുന്നത്. സുമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ […]

Read More

അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഗെയിന്‍ പി.എഫ് സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍

കോട്ടയം: പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്‍റെ പ്രതിഫലമായി അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച ഗെയിന്‍ പി.എഫ് (ഗവണ്‍മെന്‍റ്– എയ്ഡഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുകൂടിയായ കണ്ണൂര്‍ തളിക്കാവ് അശ്വതി അപ്പാര്‍ട്മെന്‍റ് വിസ്മയയില്‍ ആര്‍.വിനോയ് ചന്ദ്രനെയാണ് (42) കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്‍റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും […]

Read More

‘സത്യമെങ്കില്‍, ലജ്ജിക്കുന്നു’; പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കവെ വികാരഭരിതമായി ഹൈക്കോടതി

കൊച്ചി: പിതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കവെ വികാരഭരിതമായി ഹൈക്കോടതി. കേസില്‍ ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോ​ഗിക്കുന്നത്. ആരോപണം സത്യമാണെങ്കില്‍ ലജ്ജിതനാകുന്നുവെന്നും കേസ് പരി​ഗണിക്കവെ കോ‌ടതി പറഞ്ഞു. ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മയാണ് ഹൈക്കോട‌തിയെ സമീപിച്ചത്. ‘പിതാവിനെതിരേയുളള ആരോപണം സത്യമാണെങ്കില്‍, ലജ്ജിതനാകുകയാണ്. സമൂഹം മുഴുവന്‍ നാണിച്ചു തലതാഴ്ത്തണം. കുറ്റവാളി പെണ്‍കുട്ടിയുടെ പിതാവാണ്. നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരി​ഗണിച്ച്‌ ഈശ്വരനെ മനസ്സിലോര്‍ത്താണ് […]

Read More

മരച്ചീനിയില്‍ നിന്നുള്ള മദ്യം ഇക്കുറിയും ബഡ്ജറ്റില്‍ ഇടം പിടിച്ചു, രണ്ടുകോടി വകയിരുത്തി

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റില്‍ വീണ്ടും ഇടം പിടിച്ച്‌ മരച്ചീനിയില്‍ നിന്നുള്ള മദ്യം. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ മരച്ചീനിയില്‍ നിന്നുള്ള മദ്യത്തെ കുറിച്ച്‌ ധനമന്ത്രി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കുറി രണ്ട് കോടി രൂപ പദ്ധതിക്കായി വിലയിരുത്തിയതോടെ സര്‍ക്കാര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ […]

Read More

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും; പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 20 കോടി രൂപയും സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും. 1500 പുതിയ ഹോസ്റ്റല്‍ റൂമുകള്‍ ആരംഭിക്കും. 150 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ റൂമുകളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ നീക്കി വച്ചു. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി കിഫ്ബി വഴി […]

Read More