Blog Post

Karanavars > News >

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി രംഗത്ത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് നടി ബാര്‍കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയില്‍ ഉള്ളത്. അഭിഭാഷകനെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബാര്‍കൗണ്‍സില്‍ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഗൂഡാലോചന കേസില്‍ ദിലീപിനെതിരെ പിടി മുറുക്കുകയാണ് ക്രൈം ബ്രാഞ്ച്.

Read More

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

ന്യൂഡല്‍ഹി: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക. അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ വര്‍ഷം ജനുവരി മുതലാണ് രാജ്യത്ത് […]

Read More

രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; വിമര്‍ശനവുമായി സുപ്രീം കോടതി

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്ബ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സര്‍ക്കാരിന് ഇത്രയ്ക്കും ആസ്തിയുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിന് എതിരെ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. […]

Read More

‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

വികസനത്തില്‍ ആര്​ എതിരു നിന്നാലും ഈ സര്‍ക്കാര്‍ മുന്നോട്ട്​ തന്നെ പോകുമെന്ന്​ ഷംസീര്‍ എല്‍.എല്‍.എ. കെ റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (കെ റെയില്‍) തൂണ്‍ പറിക്കുന്ന പണിയാണിപ്പോള്‍ ചിലര്‍ക്കെന്ന്​ അദ്ദേഹം പറഞ്ഞു. ‘എന്നിട്ട്​ പൊലീസിന്‍റെയടുത്തുനിന്ന്​ അടി കിട്ടിയെന്ന്​ പറയുന്നു. തൂണൊക്ക പറിച്ചാല്‍ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും‘ –പ്രതിപക്ഷ നിരയെ ​നോക്കി ഷംസീര്‍ പറഞ്ഞു. വികസനത്തിന്​ തുരങ്കം വെക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും ഈ സര്‍ക്കാറിനോട്​ മുന്നോട്ട്​ പോകാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം […]

Read More

സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്ബത്ത് വീട്ടില്‍ വിനോദ്കുമാറിനെ(-52)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്നും മൂന്നാറില്‍ റിസോര്‍ട്ട് ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ടത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു. ശിശുക്ഷേമ സമിതിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. […]

Read More

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

പീഡനക്കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. ആസ്ത്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. ഇ മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കേസെടുത്തു. ഇതോടെ അനീസ് അന്‍സാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന നാല് […]

Read More

പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ; ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ചിനാണ് അപ്പീല്‍ നല്‍കിയത്. നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നിലനില്‍ക്കില്ലെന്നും വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത ഇല്ലെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അപ്പീല്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം ഖേദകരമാണെന്നും വേദനിപ്പിക്കുന്നത് സര്‍ക്കാരാണെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ വ്യക്തമാക്കി. എന്റെ കുട്ടിയെ സര്‍ക്കാര്‍ ചേര്‍ത്ത് […]

Read More

ചൈനയോട് സൈനിക സഹായം തേടി റഷ്യ; ആക്രമണത്തിന് കൂട്ടുനിന്നാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടണ്‍: യുക്രെയിനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക. എന്നാല്‍ ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നേരിടാന്‍ സാമ്ബത്തിക സഹായവും റഷ്യ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര ഇടപാടുകള്‍ക്കായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതിലുള്ള യൂണിയന്‍ പേ, റഷ്യയുടെ മിര്‍ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന കോ– ബാഡ്‌ജ് കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച്‌ […]

Read More

നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍

ഹോട്ടല്‍ നമ്ബര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും. കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട്ട് കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് റോയ് വയലാട്ട് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയ് വയലാട്ടിനെ കസ്റ്റഡിയില്‍ […]

Read More

വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ PWD നിര്‍മ്മാണങ്ങള്‍ക്ക് സംയുക്ത ടെന്റര്‍ നല്‍കുമെന്നും ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഇലക്‌ട്രിക്ക് ജോലികള്‍ക്കായി കെട്ടിടം വീണ്ടും പൊളിക്കുന്നത് ഇനി അനുവദിക്കില്ല. പല കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം തുറന്ന് കൊടുക്കാനാകാത്ത സ്ഥിതിയുണ്ട്. സംയുക്ത ടെന്റര്‍ നടപ്പാക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നും […]

Read More