Blog Post

Karanavars > News >

കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി

കെ റെയില്‍ സര്‍വേക്കെതിരായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം ഡി.ജി.പി കൈമാറി. കെ റെയില്‍ സര്‍വേയുടെ ഭാഗമായി കല്ലിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസ് നടത്തുന്ന ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പൊലീസിന്റെ അതിക്രമ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പൊലീസിന്റെ […]

Read More

രാജ്യസഭ‍ാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: സിപിഐ രാജ്യസഭ‍ാ സീറ്റ് വിലപേശി വാങ്ങിയതാണെന്ന ആരോപണവുമായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രംഗത്തെത്തി. രാജ്യസഭാ സീറ്റിനായി എല്‍ജെഡി മുന്നണിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരോ സീറ്റുകള്‍ വീതം സിപിഎമ്മും സിപിഐയും വീതിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലോകായുക്ത, സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് കാണുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്ബനികള്‍

തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്ബനികളായ ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് ലോറി ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. അറുന്നൂറിലധികം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്‌ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. 13 ശതമാന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് പ്രതിഷേധം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. […]

Read More

ആരിഫ്ഖാന്‍ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഗവര്‍ണര്‍ -കെ. സുധാകരന്‍

കണ്ണൂര്‍: സര്‍ക്കാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നട്ടെല്ല് ഉണ്ടെങ്കില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്ന്​ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എന്നും ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം മുമ്ബ് കണ്ടിട്ടില്ല. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്. പിണറായി വിജയന്‍ […]

Read More

കളമശേരി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കും

കൊച്ചി: കളമശേരി ഇലക്‌ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിഷ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംഭവം തൊഴില്‍ വകുപ്പ് സമഗ്രമായി അന്വേഷിക്കുമെന്നും ഇതിനായി ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. സംഭവം നടന്ന സ്ഥലത്ത് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ […]

Read More

ഭാവനയെ വിളിച്ചത്‌ എന്റെ സ്വന്തം തീരുമാനം; എല്ലാവരും കൂടെനിന്നു: രഞ്‌ജിത്‌

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള് ഒന്നും തന്നെയില്ല. ബീനാ പോള്‍ മുതലുള്ള സഹപ്രവര്‍ത്തകരുടെയും പിന്തുണ ഇതിലുണ്ട്. മോശമായി ചിന്തിക്കാത്ത കാര്യങ്ങളെ ആ രീതിയിലാക്കി അവതരിപ്പിക്കുന്നത് ചില മനസ്സുകളുടെ പ്രശ്നമാണ്. അതൊന്നും എന്നെ ഭയപ്പെടുത്തുന്ന കാര്യമല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായൊന്നും ഉണ്ടാകില്ല. മുഖ്യമന്ത്രിയോട് ഭാവന വരുന്നകാര്യം ഇന്നലെ ഓഫീസില്‍പോയി […]

Read More

കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ– റെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കില്‍ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ഗെയിലിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. ഭൂമിക്കടിയിലെ ബോംബാണ് ഗെയിലെന്ന് പറഞ്ഞ ഒരാള്‍ ഇന്ന് മന്ത്രിസഭയിലുണ്ട്. പ്രതിഷേധത്തിനിടെ കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ചപ്പോള്‍ എവിടെ പോയി ഇവിടുത്തെ […]

Read More

കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച്‌ തീവെച്ചുകൊന്ന് പിതാവ്. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് തൊടുപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ ക്രൂരമായി കൊലപ്പെടുത്താന്‍ കാണമായതെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതിലുകളെല്ലാം പുറത്ത് […]

Read More

ഐഎസ്‌എല്ലില്‍ നാളെ കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേര്‍ക്കുനേര്‍

മുംബൈ: ഐഎസ്‌എല്‍ 2022 സീസണിലെ കലാശക്കൊട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്‌സി നേരിടും. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. അതേസമയം, കിരീട പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി അണിയാനാവില്ല. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജഴ്സി കിട്ടുക. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്ബോള്‍ കളത്തില്‍ കറുപ്പില്‍ […]

Read More

കഴക്കൂട്ടത്ത് ഫ്ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതി രക്ഷപ്പെട്ടു

ക​ഴ​ക്കൂ​ട്ടം: ടെ​ക്​​നോ​പാ​ര്‍​ക്കി​ന​ടു​ത്ത്​ ഫ്ലാ​റ്റി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. ഹ​ഷീ​ഷ് ഓ​യി​ലും എം.​ഡി.​എം.​എ​യും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കു​ള​ത്തൂ​ര്‍ ക​ല്ലിം​ഗ​ല്‍ ഹ​രി നി​വാ​സി​ല്‍ അ​രു​ണ്‍ ദാ​സി​നെ (35) അ​റ​സ്റ്റ്​ ചെ​യ്​​തു. സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​ന്‍​സി​ല്‍ എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ല​ഹ​രി​ക്ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് പി​ടി​യി​ലാ​യ പ്ര​തി​യി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. നെ​ത​ര്‍​ലാ​ന്‍​ഡ്​​സി​ല്‍​നി​ന്നെ​ത്തി​ച്ച പാ​ര്‍​സ​ലി​ലാ​ണ് ല​ഹ​രി ക​ട​ത്തി​യ​ത്. ഒ​രു മാ​സം ഒ​ന്നി​ലേ​റെ ത​വ​ണ​യാ​ണ് പാ​ര്‍​സ​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ട്ടു​മാ​സ​മാ​യി പാ​ര്‍​സ​ല്‍ വ​രു​ത്തു​ക​യാ​യി​രു​ന്നു. ടെ​ക്നോ​പാ​ര്‍​ക്കി​ലും […]

Read More