ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞു; കുഞ്ഞിനെ ദത്ത് നൽകിയതിൽ ഗുരുതര പിഴവ്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അധികൃതർക്ക് ഗുരുതര പിഴവ് സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കുട്ടിയെ ദത്ത് നൽകുന്നതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ ഉണ്ടായെന്നാണ് വനിതാ ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത്. ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാൻ സി ഡബ്ല്യൂ സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സി ഡബ്ല്യൂ സി പൊലീസിനെ അറിയിച്ചില്ലെന്നും, അനുപമ പരാതി നൽകിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും […]