Blog Post

Karanavars > News >

സംസ്ഥാനത്ത് 7719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 161 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 പേ‌ര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1059, എറണാകുളം 957, കൊല്ലം 782, തൃശൂര്‍ 759, പാലക്കാട് 468, മലപ്പുറം 549, ആലപ്പുഴ […]

Read More

ശിവന്‍കുട്ടിയുടെ നടപടി ഭരണഘടനാ ലംഘനം; തീവ്രവാദ ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം

തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണയും ആശംസയുമറിച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിയുടെ ഇടപെടര്‍ ഭരണഘടനാ ലംഘനമാണ്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച്‌ ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മനസിലാക്കാവുന്നതേയുള്ളു എന്നും കുമ്മനം പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാര്‍ദ്ദം […]

Read More

മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപികരിച്ചു. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഇതിനായി ഉറപ്പുവരുത്തും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. വാക്സിനായാ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി […]

Read More

38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്; ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം, സര്‍ക്കാരിന് കത്ത് നല്‍കും

തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്ക്‌ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. 38 ദിവസമായി സംസ്ഥാനം ലോക്ക്‌ഡൗണിലാണ്. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ തിരഞ്ഞെടുപ്പിന് മുമ്ബായതുകൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മോറട്ടോറിയം നികുതി ഇളവുകള്‍ ആദ്യ ലോക്ക്‌ഡൗണ്‍ കാലയളവില്‍ നല്‍കിയിരുന്നു. വാഹന നികുതി അടയ്ക്കുന്നവര്‍ക്ക് രണ്ടുമാസത്തെ ഇളവും അന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. കഴിഞ്ഞ 38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്. […]

Read More

രാജ്യത്തെ സ്‌മാരകങ്ങളും മ്യൂസിയങ്ങളും മറ്റന്നാള്‍ മുതല്‍ തുറക്കും; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനം.

Read More

രാജ്യദ്രോഹക്കേസ്‌: ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന് ഐഷാ സുല്‍ത്താനയുടെ പ്രധാന വാദം. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ ആണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കവരത്തിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആണ് ആവശ്യം. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ […]

Read More

മാര്‍ത്താണ്ഡവര്‍മ പാലത്തിന് 81

ആലുവ: ആലുവയുടെ മുഖമുദ്രയായ മാര്‍ത്താണ്ഡവര്‍മ പഴയ പാലത്തിന് 81 വയസ്സ്​. മാര്‍ത്താണ്ഡവര്‍മ ഇളയ രാജാവാണ് 1940 ജൂണ്‍ 14ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ പാലം കേരളത്തിലെ ഗതാഗത സംവിധാനത്തിലെ പ്രധാന ഭാഗമായി മാറുകയായിരുന്നു. 1937ലാണ് പെരിയാറിന് കുറുകെ പാലം പണിയാന്‍ ആരംഭിച്ചത്. എട്ടുലക്ഷം രൂപക്ക്​ ജെ.ബി ഗാമണ്‍ കമ്ബനിക്കായിരുന്നു കരാര്‍. അന്നത്തെ പ്രധാന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചായിരുന്നു നിര്‍മാണം. പാലത്തി​െന്‍റ ഡക്കിന് താഴെ ആറിടങ്ങളില്‍ ഭീമന്‍ സ്പ്രിങ്ങുകള്‍ കോണ്‍ക്രീറ്റ് കട്ടികളില്‍ സ്ഥാപിച്ച്‌ ഷോക്ക് അപ്സോര്‍ബിങ് സിസ്​റ്റം ഉണ്ടാക്കിയിട്ടുണ്ട്​. […]

Read More

കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 70,421 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടുകയാണ് ഇന്ത്യ. നാല് ലക്ഷം വരെയെത്തിയ പ്രതിദിന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴേക്കാണ് രോഗികളുടെ എണ്ണം പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70421 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 1,19,501 പേര്‍ രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യയില്‍ […]

Read More

സംസ്​ഥാനത്ത്​ 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്​; ശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത കാറ്റിനും മഴക്കും സാധ്യതയെന്ന്​ കാലവസ്​ഥ നിരീക്ഷണ കേന്ദ്രം.11 ജില്ലകളില്‍ തിങ്കളാഴ്ച മഞ്ഞ ജാഗ്രത നിര്‍​േദശം പ​ുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്​ മഞ്ഞ അലര്‍ട്ട്​. ജൂണ്‍ 17വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട്​ കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്​ഥ കേന്ദ്രം അറിയിച്ചു. ​കാറ്റിന്‍റെയും മഴയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത […]

Read More

ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ഇളവുകളോടെ ലോക്​ഡൗണ്‍ തുടരുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന​ ജൂണ്‍ 16ന്​ (ബുധനാഴ്​ച) ശേഷമായിരിക്കും ഇളവുകള്‍ അനുവദിക്കുക. പൊതു ഗതാഗതം ആവശ്യത്തിന്​ മാത്രം അനുവദിച്ചു​ം കൂടുതല്‍ കടകളും സ്​ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയുമായിരിക്കും ആദ്യ ഘട്ട ഇളവുകള്‍. കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം ലോക്​ഡൗണ്‍ പൂര്‍ണമായും […]

Read More